എഫ് സി ബാര്‍സലോണ വീണ്ടും പരാജയപ്പെട്ടു. ഇത്തവണ മറഡോണ കപ്പില്‍ അര്‍ജന്റൈന്‍ ക്ലബായ ബോക്ക ജൂനിഴേയ്‌സിനോടാണ് ബാര്‍സലോണ പരാജയപ്പെട്ടത്. ഇരു ടീമുകളും നിശ്ചിതസമയത്ത് ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് മല്‍സരം നീങ്ങുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നാണ് ബാര്‍സയെ ബോക്ക തകര്‍ത്തത്.
ബാര്‍സക്കായി ഫെറാന്‍ ബ്ലാന്‍കും ബോക്ക ജൂനിഴേയ്‌സിനായി സെബല്ലോസുമാണ് നിശ്ചിതസമയത്ത് ഗോള്‍ നേടിയത്.
മുന്‍ ബാര്‍സ താരം ഡാനി ആല്‍വസ് 5 വര്‍ഷശേഷം ബാര്‍സയിലേക്ക് മടങ്ങിയെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ ഓര്‍മയ്ക്കാണ് മറഡോണ കപ്പ് നടന്നത്. റിയാദില്‍ വെച്ചാണ് മല്‍സരം നടന്നത്.