കൊച്ചി: മരട് ഫഌറ്റില്‍ താമസിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് സുപ്രീംകോടതി ഉത്തരവിടണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ. വിഷയത്തില്‍ വിധി ബാധിക്കുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ബി.കെമാല്‍പാഷ പറഞ്ഞു. സാമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച് സുപ്രീം കോടതി താമസക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും മരടില്‍ പൊളിക്കുന്നത് ഫഌറ്റല്ലെന്നും അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താമസക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കി കൊണ്ട് സുപ്രീം കോടതിക്ക് ഉത്തരവിടാമായിരുന്നു. തിരുത്തല്‍ ഹര്‍ജിയിലൂടെ താമസക്കാര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെമാല്‍പാഷ പറഞ്ഞു. നിലവിലെ മാര്‍ക്കറ്റ് വില പ്രകാരമുള്ള വില നല്‍കാനും സര്‍ക്കാരിനോടോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തോടോ സുപ്രീം കോടതിക്ക് നിര്‍ദേശിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് താമസക്കാര്‍. ഫ്‌ലാറ്റുകളിലെ ഉടമകള്‍ക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഫ്‌ലാറ്റുടമകള്‍. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കും.