X

മരട് ഫ്‌ലാറ്റ്: പൊളിക്കാന്‍ തയ്യാറെന്ന് സ്വകാര്യ കമ്പനി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സ്വകാര്യ കമ്പനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ബാംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വറേറ്റ് ഡിമോളിഷന്‍ കമ്പനി കോടതിയെ സമീപിച്ചത്.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലാതെ രണ്ടുമാസത്തിനുള്ളില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ തയ്യാറാണെന്നാണ് കമ്പനി കോടതിയെ അറിയിച്ചു. കോടതി അനുവദിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചെങ്കിലും നടപടികളില്‍ പുരോഗതി ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 30 കോടി രൂപയാണ് ചിലവ് വരികയെന്നും മലിനീകരണം ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതുമാണ് കമ്പനിയുടെ ഹര്‍ജി.

നേരത്തെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ബെംഗളൂരുവിലെ 15 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത് ഈ കമ്പനിയായിരുന്നു. സെപ്റ്റംബര്‍ ഇരുപതിനകം ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. സമയപരിധി അവസാനിക്കെ ഏത് തരത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കും എന്നതില്‍ ആശയക്കുഴപ്പം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

chandrika: