X

മരട് ഫ്‌ലാറ്റ്: എല്ലാവര്‍ക്കും 25 ലക്ഷം കിട്ടും; തുക ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ കെട്ടിവെക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ലാറ്റുകളുടെ ഉടമകള്‍ക്ക് എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനാവശ്യമായ തുക ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ കെട്ടി വെക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രത്യേക ഉത്തരവിറക്കും. അതേസമയം, മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മരടിലെ വിവാദ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട വിധിയില്‍ നിന്ന് ഒരു വരി പോലും മാറ്റില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിശദീകരണം. ഫ്‌ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.ഉത്തരവില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും ഉത്തരവ് നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതി പറഞ്ഞു. കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

നഷ്ടപരിഹാര സമിതിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി മരടിലെ എല്ലാ ഫ്‌ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഈ ഇനത്തില്‍ തത്കാലത്തേയ്ക്ക് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

chandrika: