X

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; താമസക്കാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി; മൊത്തം മുതല്‍ വില 450 കോടിയോളം

കൊച്ചി: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഫഌറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭക്കും കത്ത് നല്‍കി. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ മരട് നഗരസഭക്ക് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ച് കാലയോരത്ത് നിര്‍മിച്ച അഞ്ച് ഫഌറ്റ് സമുച്ചയങ്ങള്‍ ഈമാസം 20നകം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനം. അഞ്ച് കെട്ടിടങ്ങളിലായി 500 ലേറെ ഫഌറ്റുകളുണ്ട്. ഇതില്‍ 350 ഫഌറ്റുകളിലാണ് താമസക്കാരുള്ളത്. 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. 20നകം ഫഌറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫഌറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തുനല്‍കിയത്. അതേസമയം ഫഌറ്റ് സമുച്ചയങ്ങള്‍ നഗരസഭക്ക് ഒറ്റയ്ക്ക് പൊളിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തോട് പ്രതികരിക്കവെ മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.എച്ച് നദീറ പറഞ്ഞു. ജില്ലാ കളക്ടറുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും അടിയന്തര കൗണ്‍സില്‍ യോഗം ചേരുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഫഌറ്റുകള്‍ പൊളിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് നഗരസഭക്ക് ഉള്ളതെന്ന് നേരത്തേ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു. ഫഌറ്റുകള്‍ പൊളിച്ചുമാറ്റാന്‍ 30 കോടി രൂപയെങ്കിലും വേണമെന്ന കാര്യം നഗരസഭ നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ാറ്റുകളുടെ മൊത്തം വില450 കോടിയോളം രൂപ

കൊച്ചി: മരടിലെ അഞ്ച് ഫഌറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ആദ്യ ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടിയുണ്ടായത്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫഌറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫഌറ്റുകളാണുള്ളത്. പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം മുടക്കി വാങ്ങിയത് മുതല്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കോടി മുടക്കി വാങ്ങിയവരാണ് താമസക്കാരായ ഫഌറ്റുടമകളിലേറെയും.
കായലോരം ഒഴികെ മൂന്നും ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ്. 288 ഫഌറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം. ഭൂരിഭാഗവും പ്രവാസികള്‍ വാങ്ങിയതാണ്. പകുതിപേരും ഇവിടെ താമസിക്കുന്നില്ല. ചിലര്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. കായലോരത്തിലെ 40 ഫഌറ്റുകള്‍ക്ക് ശരാശരി 60 ലക്ഷം രൂപ കണക്കില്‍ മൊത്തം വില 24 കോടി രൂപ. പൊളിക്കേണ്ട അഞ്ച് സമുച്ചയങ്ങളില്‍ ഒരെണ്ണം കേസ് ആരംഭിച്ചതോടെ നിര്‍മാണം നിര്‍ത്തി. മറ്റ് നാലെണ്ണത്തില്‍ ഒന്നിലെ മുഴുവന്‍ അപ്പാര്‍ട്ടുമെന്റുകളിലും താമസക്കാരുണ്ട്. നൂറു മീറ്റര്‍ ദൂരത്തില്‍ നഗരസഭയുടെ പൊതു ശ്മശാനമുള്ളതാണ് ഒരു ഫഌറ്റില്‍ താമസക്കാര്‍ കുറയാന്‍ കാരണം. പുക ഫഌറ്റിലേക്ക് ചെല്ലുന്നതിനാല്‍ വാടകക്കാര്‍ പോലും ഇവിടെ താമസിക്കാറില്ല.

chandrika: