പത്തനംതിട്ട: മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (90) കാലം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ തിരുല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായിരുന്നു. 2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ സഭയെ നയിച്ചു.
1931 ജൂണ്‍ 27നാണ് ജനനം. മലങ്കര സഭയുടെ നവീകരണ പിതാവ് എന്നറിയപ്പെട്ട അബ്രഹാം മല്‍പ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിലാണ് ജനനം. പി ടി ജോസഫെന്നായിരുന്നു ആദ്യ കാല പേര്. 1975ല്‍ ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായ അദ്ദേഹത്തെ പിന്നീട് സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തി. 2007 ഒക്ടോബര്‍ രണ്ടിനാണ് മാര്‍ത്തോ മെത്രാപ്പോലീത്തയായത്.