നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കലാ കുടുംബത്തില്‍ നിന്ന് ഗായികയായി എത്തിയ അസ്മ അഞ്ചാം വയസ് മുതലാണ് പാടി തുടങ്ങിയത്. പിതാവ് ചാവക്കാട് കാദര്‍ ഭായ് ഗായകനും തബലിസ്റ്റുമായിരുന്നു. മാതാവ് ആമിനാ ബീവിയും ഗായികയായിരുന്നു. തപലിസ്റ്റായ മുഹമ്മദലി എന്ന ഭാവയാണ് ഭര്‍ത്താവ്.
ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം എന്ന റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തിയിട്ടുണ്ട്. ചില സിനിമകള്‍ക്ക് പിന്നണി ഗായികയായും പാടിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ഏറെക്കാലം ഖത്തറില്‍ ആയിരുന്ന അവര്‍ അവിടെയും വേദികളില്‍ സജീവമായിരുന്നു.
ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് കൂട്ടായി കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദില്‍ വച്ച് നടക്കും.