X
    Categories: CultureMoreViews

വയനാട്ടില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചാരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍

വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചാരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍. തങ്ങള്‍ തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല. അവരോട് തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചറിയുകയും മാവോയിസ്റ്റ് ആശയങ്ങളെ കുറിച്ചും സമരസജ്ജരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയുമാണ് ചെയ്തത്. ബന്ദികളാക്കിയെന്ന് പൊലീസിന്റെ വ്യാജപ്രചാരണം തൊഴിലാളികളെ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മാവോയിസ്റ്റ് പശ്ചിമഘട്ടം മേഖലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മേപ്പാടിയിലെ എസ്റ്റേറ്റില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇതിന് മറുപടിയുമായാണ് മാവോയിസ്റ്റുകള്‍ വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പൊലീസും തണ്ടര്‍ബോള്‍ട്ടും വയനാട്ടിലെ വിവിധ വനപ്രദേശങ്ങളില്‍ തിരിച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നടപടി അവസാനിപ്പിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: