X

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറു ജവാന്മാര്‍ കൊല്ലപ്പെട്ടു

 

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിരുദ്ധ സേനക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറു ജവാന്മാര്‍ മരിച്ചു. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സര്‍ക്കാരിന്‍രെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി രൂപീകരിച്ച പ്രത്യേക പോലിസ് വിഭാഗമാണ് ജാര്‍ഖണ്ഡ് ജാഗ്വര്‍ ഫോഴ്സ്.

ഗര്‍വ ജില്ലയിലെ ചിങ്കോ ഏരിയയിലാണ് സംഭവം. സ്ഥലത്ത് മാവോയിസ്റ്റ് സന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് പോകവേയാണ് സ്ഫോടനമുണ്ടായത്.പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

chandrika: