ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബാക്രമണത്തില്‍ പത്ത്് പൊലീസുകാരും ഡ്രൈവറായിരുന്ന നാട്ടുകാരും കൊല്ലപ്പെട്ടു. പ്രശ്‌ന ബാധിത മേഖലയായ ദണ്ഡേവാദയിലെ ബസ്തറില്‍ ആറന്‍പൂര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് വന്‍ സംഭവം. ആറന്‍പൂരിലെ മാവോവാദി സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രക്റ്റ് റിസര്‍വ് ഗാര്‍ഡ് സംഘമാണ് ആക്രമണത്തിനിരയായത്.
ആറന്‍പൂരിലെത്തി മടങ്ങുന്നതിനിടെ റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് ദണ്ഡേവാദ മേഖല. ഇവിടെ സൈനിക സാന്നിധ്യവും നീക്കങ്ങളും ശക്തമാണെങ്കിലും പതിയിരുന്നുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും അനവധിയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നേയുള്ളൂ.