കാങ്കര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാര്‍ വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ആക്രമണം.
ബി.എസ്.എഫ് 114 ബറ്റാലിയണിലെ ജവാന്മാരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്ന് ഡി.ഐ.ജി പി സുന്ദര്‍ രാജ് അറിയിച്ചു.
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ മാര്‍ച്ച് 28 ന് കൊല്ലപ്പെട്ടിരുന്നു. സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പൊലീസ് ഫോഴ്‌സും സംയുക്തമായാണ് ആക്രമണം നടത്തിയത്.