X

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍ പറയുന്നു.

എസ്റ്റേറ്റ്പടിക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് സൂചന. ഇവര്‍ രാത്രി ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ട് സംഘവും തെരച്ചില്‍ ശക്തമാക്കി.

അതേസമയം കള്‌റളാടി തൊള്ളായിരംകണ്ടി എമറാള്‍ഡ് എസ്‌റ്റേറ്റിലെ തൊഴിലാലികളെ ബന്ദികളാക്കിയത് കബനിദളം എന്ന മാവോയിസ്റ്റ് സംഘത്തിനു നേതൃത്വം നല്‍കുന്ന വിക്രം ഗൗഡ, സോമന്‍ എന്നിവരടങ്ങിയ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി.

chandrika: