X

‘ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സിലേക്ക് വരും’; കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്

കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ്സിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കുറച്ചു ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജി പരമേശ്വര പറഞ്ഞു. 2018-ല്‍ കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി എം.എല്‍.എമാരുടെ കളംമാറല്‍. നിരന്തരം കോ്ണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കര്‍ണ്ണാടകയില്‍ നിന്ന് ഇത്തരത്തിലൊരു വാര്‍ത്ത കേള്‍ക്കുന്നത്.

കുറച്ചു ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ജി പരമേശ്വര പറഞ്ഞു. അവര്‍ ഞങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പക്ഷേ അവരെ മുഴുവന്‍ കോണ്‍ഗ്രസിന് ഉള്‍ക്കൊളളാനാകില്ല, കാരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ നേതാക്കളെ മത്സരിപ്പിക്കാനുണ്ട്. അവരെ പാര്‍ട്ടിയിലെടുക്കുന്നതിന് മുമ്പ് ഞങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 7 ജനദാതള്‍ സെക്യുലര്‍ വിമത നേതാക്കളേയും കോണ്‍ഗ്രസ്സില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം ലഭിക്കും.ഗുജറാത്തിലെ കോണ്‍ഗ്രസ്സിന്റെ മുന്നേറ്റവും കോണ്‍ഗ്രസ്സിന് ശക്തി പകരുന്നതാണ്.

chandrika: