സന്തോഷത്തിലാണ് മനു ഭാക്കർ. പാരീസിലെ മുഖ്യവേദിയിൽ നിന്നും 100 കിലോമീറ്ററിലധികം ദുരമുളള ഷൂട്ടിംഗ് റേഞ്ചിലെ മൽസരവേദിയിൽ ഇന്നലെ സംസാരിക്കുമ്പോൾ 22 കാരി ആദ്യം പങ്ക് വെച്ചത് മൂന്ന് വർഷം മുമ്പ് ടോക്കിയോവിൽ നഷ്ടമായ മെഡലിനെക്കുറിച്ചായിരുന്നു. അന്ന് രാജ്യം മുഴുവൻ എന്നിൽ പ്രതീക്ഷയർപ്പിച്ചിരുന്നു. കാരണം ഷൂട്ടിംഗായിരുന്നു രാജ്യം മെഡലുകൾ പ്രതീക്ഷിച്ച മുഖ്യവേദി. 2012 ലെ ലണ്ടൻ ഒളിംപിക്സിൽ നമ്മൾ രണ്ട് മെഡലുകൾ നേടിയിരുന്നല്ലോ.. 2008 ൽ അഭിനവ് ബിന്ദ്രയിലൂടെ സ്വർണവും കിട്ടിയിരുന്നു. പക്ഷേ 2016 ലെ റിയോ ഒളിംപിക്സിൽ ഷൂട്ടിംഗിൽ ഒരു മെഡൽ പോലും നേടാനായില്ല.
ടോക്കിടോക്കിയോവിലേക്ക് പുറപ്പെടും മുമ്പ് ഞങ്ങളെല്ലാം എടുത്ത പ്രതിജ്ഞ മെഡൽ എന്നതായിരുന്നു. പക്ഷേ കോവിഡ് തീർത്ത പ്രത്യേക അന്തരീക്ഷത്തിൽ ഒരുക്കങ്ങൾ പാളി-ആർക്കും മെഡൽ നൽകാനായില്ല. പിസ്റ്റർ കേടുവന്നപ്പോൾ കരയാനായിരുന്നു വിധി. ആ സങ്കടം ചെറുതായിരുന്നില്ല. ആ സങ്കടം ഇതാ, ഇവിടെ ഇപ്പോഴാണ് ഞാൻ മറക്കുന്നത്. സത്യം പറഞ്ഞാൽ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഭഗവത് ഗീത ഞാൻ എന്നും വായിക്കാറുണ്ട്. ടോക്കിയോവിലെ കണ്ണീർ ദൈവം കണ്ടിരുന്നു. ഇവിടെ അത് സന്തോഷമാക്കിയതും ദൈവം തന്നെ-മനു പറഞ്ഞു.