X

മന്‍സൂര്‍ വധം; തെളിവുകള്‍ മായ്ച്ചു കളയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊന്നൊടുക്കിയ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട് പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, കെ സുധാകരന്‍, പാറക്കല്‍ അബ്ദുല്ല എന്നിവരടങ്ങിയ സംഘമാണ് പാനൂരിലെ കൊല്ലപ്പെട്ട മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. മന്‍സര്‍ വധത്തിലെ നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് യുഡിഎഫ് അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുമ്പുണ്ടായ പല കേസുകളിലും വിദഗ്ധ സംഘം അന്വേഷിച്ചപ്പോള്‍ മാത്രമാണ് നീതി ലഭിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനാല്‍ വിദഗ്ധ സംഘത്തെ കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണം. അറുംകൊലകള്‍ക്ക് ഒരു അവസാനം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ അന്വേഷണം സിപിഎം പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. മെയ് രണ്ടിന് അധികാരത്തിലെത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ ആദ്യം തന്നെ ഈ കേസില്‍ നീതി ഉറപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. പ്രതി തൂങ്ങി മരിച്ചതാണോ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നതില്‍ സംശയമുണ്ടെന്നും സുധാകരന്‍.

 

web desk 1: