അഹമ്മദബാദ്: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ മന്‍സുഖ്ഭായ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ എംപി സ്ഥാനം രാജിവക്കുമെന്ന് വാസവ പറഞ്ഞു.
നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശമാക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ബറൂച്ചില്‍ നിന്ന് ആറുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വാസവ ഒന്നാംമോദി മന്ത്രിസഭയില്‍ ആദിവാസിക്ഷേമ സഹമന്ത്രിയായിരുന്നു.
രാജിക്കത്ത് പാര്‍ട്ടി പ്രസിഡന്റിന് നല്‍കിയതായി വാസവ മാധ്യമങ്ങളെ അറിയിച്ചു.
നേരത്തെ പാര്‍ട്ടിക്കെതിരെ വാസവ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തന്റെ മണ്ഡലത്തിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.