യുവാവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത പിറ്റ് ബുള്‍ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെ തന്റെ വയലില്‍ നില്‍ക്കുന്നതിനിടയാണ് യുവാവിന്റെ സ്വകാര്യഭാഗത്ത് നായ കടിച്ചത്. നായയുടെ വായയില്‍ തുണി തിരുകിയാണ് യുവാവ് രക്ഷപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് യുവാവിന്റെ സ്വകാര്യ ഭാഗത്ത് ചോര ഒലിക്കുന്നതാണ്. ഉടന്‍തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. അരിശം പൂണ്ട നാട്ടുകാര്‍ നായയെ തല്ലിക്കൊല്ലുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കടിയേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.