X
    Categories: indiaNews

അടച്ചിട്ട കടയില്‍ മനുഷ്യന്റെ ചെവികളും കണ്ണും തലച്ചോറും

മുംബൈ: അടച്ചിട്ടിരിക്കുകയായിരുന്ന കടയുടെ ബേസ്‌മെന്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ മുംബൈ നക എന്ന പ്രദേശത്താണ് സംഭവം നടന്നത്. രണ്ട് ദിവസമായി കടയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കടയില്‍ മുഴുവനും പാഴ്‌വസ്തുക്കളായിരുന്നെന്നും പരിശോധനക്കിടയില്‍ രണ്ട് പ്‌ളാസ്റ്റിക് കണ്ടെയിനറുകള്‍ തുറന്നപ്പോള്‍ അതിനുള്ളില്‍ നിന്നും മനുഷ്യന്റെ ചെവികള്‍, തലച്ചോറ്, കണ്ണുകള്‍, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

തുടര്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് സംഘമെത്തി മനുഷ്യാവശിഷ്ടങ്ങള്‍ കസ്റ്റഡിയിലെടുത്തു. കടയുടമയുടെ രണ്ട് മക്കളും ഡോക്ടര്‍മാരാണെന്നും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ശരീര ഭാഗങ്ങള്‍ സൂക്ഷിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Test User: