മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂരിൽ സൈന്യം പോലും നിസ്സഹായരായി നിൽക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവർ ക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ത്രിവർണ പാതകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നുവെങ്കിലും എന്നാലിപ്പോൾ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. ഇത് ദേശീയ ബോധം അല്ല വർഗീയ വാദം ആണെന്നും ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.കണ്ണൂർ ചെമ്പേരിയിൽ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി നടത്തിയ മണിപ്പുർ ഐക്യദാർഢ്യ പരിപാടിയിലായിരുന്നു പരാമർശം.