X

മണിപ്പൂർ സംഭവത്തിൽ വ്യാപക പ്രതിഷേധം ;വീഡിയോ നീക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രം

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമം പാലിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കാർ വ്യക്തമാക്കി.വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ വീഡിയോ ഷെയർ ചെയ്യരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ വിഷയത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. സംഭവത്തെ സുപ്രിം കോടതിയും അപലപിച്ചു. രാജ്യമെങ്ങും രോഷം ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി.മണിപ്പൂരിൽ മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്

 

webdesk15: