പനാജി: കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത് ഗോവയില്‍ മുഖ്യമന്ത്രിയാവാനായിരുന്നില്ലെന്ന് ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍. കശ്മീര്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ സമ്മര്‍ദ്ദമാണ് രാജിക്കു കാരണമായതെന്ന് പരീക്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കശ്മീര്‍ പ്രശ്‌നത്തിലടക്കം നേരിട്ട സമ്മര്‍ദ്ദമാണ് ഗോവയിലേക്ക് മടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലിരിക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദം അനുഭവിക്കേണ്ടി വരും. അതിനാലാണ് അവസരം കിട്ടിയപ്പോള്‍ തിരിച്ച് ഗോവയിലേക്ക് മടങ്ങിയത്. ദീര്‍ഘകാല നയത്തിലൂടെ മാത്രമേ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ ചര്‍ച്ചക്കിരുന്നാല്‍ പ്രശ്‌നം വഷളാകുമെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.