ന്യൂഡല്‍ഹി: നിയന്ത്രണ രേഖ മുറിച്ചുകടന്ന് പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ(സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ) ക്രെഡിറ്റ് ആര്‍.എസ്.എസിനെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അഹമ്മദാബാദിലെ നിര്‍മ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പരീക്കറിന്റെ വിവാദ പ്രസ്താവന. ഞാന്‍ അല്‍ഭുതപ്പെടുന്നു, ഗാന്ധിജിയുടെ നാട്ടില്‍ നിന്നുള്ള പ്രധാനമന്ത്രി, ഗോവയില്‍ നിന്നുള്ള പ്രതിരോധ മന്ത്രി പിന്നെ സര്‍ജിക്കല്‍ സ്‌ട്രൈക്കും, ആര്‍.എസ്.എസ് പാഠങ്ങളാണ് പിന്നിലെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഉറി ആക്രമണത്തില്‍ നമ്മുടെ 18 ജവാന്മാരാണ് കൊല്ലപ്പെട്ടത്, സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കുന്നത് വരെ മോദിക്ക് നേരെ വിമര്‍ശനമായിരുന്നു, തെളിവ് ചോദിക്കുന്നവര്‍ക്ക് തെളിവ് നല്‍കിയാലും വിശ്വാസം വരില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. പരീക്കറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. പരീക്കര്‍ ദേശീയ ദുരന്തമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രതികരണം.
മിന്നലാക്രമണം: ക്രെഡിറ്റ് ആര്‍.എസ്.എസിനെന്ന് പ്രതിരോധ മന്ത്രി
Tags: surgical strike