ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെ അധിക്ഷേപിച്ച് ബിജെപി ദേശീയ നേതൃത്വം. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രക്കു കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയും കേരളവും തമ്മില്‍ വിദ്യാഭ്യാസം, സംസ്‌കാരം, ഭക്ഷണരീതി, ജലലഭ്യത, ഹരിതാഭ തുടങ്ങിയ കാര്യങ്ങളില്‍ ഏറെ സമാനതകളുണ്ട്. എന്നാല്‍ ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നുവെന്നതാണ് വ്യത്യാസം. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കേരളത്തിലേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോള്‍ ചില സുഹൃത്തുക്കള്‍ കമാന്‍ഡോകളുമായി പോകാനാണ് പറഞ്ഞത്. കേരളത്തില്‍ ആക്രമണങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയാണുള്ളതെന്നും പരീക്കര്‍ ആരോപിച്ചു.
കേരളസര്‍ക്കാറിന് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. ജനരക്ഷായാത്രയുടെ ഭാഗമായി കന്റോണ്‍മെന്റ് മൈതാനത്തു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗഡ്കരി.