വിമര്‍ശനം ശക്തം; മൂക്കില്‍ ട്യൂബിട്ട് വീണ്ടും പരീക്കര്‍ പൊതുവേദിയില്‍

പനാജി: കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മൂക്കില്‍ ട്യൂബിട്ട് വീണ്ടും പൊതുവേദിയില്‍. നാലുമാസത്തിനു ശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോഴാണ് പരീക്കര്‍ മൂക്കില്‍ ട്യൂബിട്ടുതന്നെ എത്തിയത്. നേരത്തെ, ഇതേ അവസ്ഥയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത പരീക്കറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ഓഫീസിലെത്തിയ പരീക്കറെ സ്പീക്കര്‍, മന്ത്രിമാര്‍, ബി.ജെ.പി നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ 10.45മുക്കാലോടെയാണ് പരീക്കറെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരീക്കര്‍ മറ്റു മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി. 2018 ആഗസ്റ്റിലാണ് മനോഹര്‍ പരീക്കര്‍ അവസാനമായി മന്ത്രിസഭായോഗത്തിനെത്തിയത്. ചികിത്സക്കായി മുംബൈയിലേക്ക് മാറ്റുന്നതിന് മുമ്പായിരുന്നു അത്. ചികിത്സക്കുശേഷം വീട്ടിലെത്തിയ പരീക്കര്‍ വീട്ടിലിരുന്നായിരുന്നു ഭരണകാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിതനായ മനോഹര്‍ പരീക്കര്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രാജ്യത്ത് തിരിച്ചെത്തിയ പരീക്കര്‍ ഡല്‍ഹി എയിംസില്‍ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതോടെ പരീക്കര്‍ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ്ണമായും വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.

chandrika:
whatsapp
line