മണ്ണാർക്കാട് നൊട്ടമല വളവിൽ സുരക്ഷാഭിത്തി തകർത്ത് ബൊലേറോ താഴേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

മണ്ണാർക്കാട് നൊട്ടമല വളവിൽ സുരക്ഷാ ഭിത്തി തകർത്ത് ബൊലേറോ താഴേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം. രാമനാട്ടുകരയിൽ പാലക്കാട്ടേക്ക് പോവുകയായിരുന്ന ബൊലേറോ ഒന്നാം വളവിൽ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ, ചേലേമ്പ്ര ആദിൽ, മലപ്പുറം നെച്ചിക്കാട്ടിൽ ഷിബിലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽ മണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

webdesk15:
whatsapp
line