പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് മണിപ്പൂരിലെ ജനങ്ങള്‍ ബഹിഷ്‌കരിച്ചു. സംസ്ഥാനത്തിന്റെ കലാപ അന്തരീക്ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. റേഡിയോ വലിച്ചെറിഞ്ഞും ചവിട്ടി പൊട്ടിച്ചും തീയിട്ടും ജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.
മന്‍ കി ബാത്തിന്റെ 120ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നതിനിടയാണ് മണിപ്പൂരിലെ വിവിധ ജില്ലകളില്‍ പ്രതിഷേധ അരേങ്ങറിയത്.
അടിയന്തരാവസ്ഥയെയും ജനാധിപത്യത്തെയും കുറിച്ച് മോദി സംസാരിച്ചെങ്കിലും മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ അദ്ദേഹം തയ്യാറായില്ല. 49 ദിവസം പിന്നിട്ട മണിപ്പൂരിലെ ആഭ്യന്തര കലാപത്തില്‍ 110 പേര്‍ക്ക് നിലവില്‍ ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അറുപതിനായിരത്തോളം പേരാണ് പാലായനം ചെയ്തുപോയത്.