ന്യൂഡല്‍ഹി: രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുലിന് കഴിയുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലേല്‍ക്കുന്ന ചടങ്ങിലാണ് മന്‍മോഹന്‍സിംഗിന്റെ പരാമര്‍ശം.
രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമെന്ന് മന്‍മോഹന്‍ പറഞ്ഞു. പാര്‍ട്ടിയെ ഉയരങ്ങളിലെത്തിക്കാന്‍ രാഹുല്‍ഗാന്ധിക്ക് സാധിക്കും. സോണിയഗാന്ധി പ്രസിഡന്റായ കാലം ചരിത്ര നേട്ടങ്ങളുടേതാണ്. പത്തുവര്‍ഷത്തെ യു.പി.എ ഭരണത്തില്‍ രാജ്യം പുരോഗതി നേടി. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിതെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി.19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. നിരവധി ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. രാഹുലിനെ വരവേറ്റ് കൊണ്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പഠക്കം പൊട്ടിച്ചും മധുരം വിതരണം നല്‍കിയും ആഘോഷിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗം പേരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.