X

മന്‍മോഹന്‍ അചഞ്ചലനായ സത്യസന്ധന്‍; ഓര്‍മക്കുറിപ്പുകളില്‍ ഒബാമ

വാഷിങ്ടണ്‍ ഡിസി: ആഗോള രാഷ്ട്രീയ നേതാക്കളെ കുറിച്ച് തന്റെ നിരീക്ഷണങ്ങള്‍ പങ്കുവച്ച് യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡണ്ട് വളാദിമിര്‍ പുടിന്‍ എന്നിവരെ കുറിച്ചെല്ലാം എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തില്‍ ഒബാമ ഓര്‍ക്കുന്നുണ്ട്.

‘അചഞ്ചലനായ സത്യസന്ധന്‍’ എന്നാണ് മന്‍മോഹന്‍ സിങിനെ ഒബാമ വിശേഷിപ്പിക്കുന്നത്. മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സും സമാന വിശേഷണത്തിന് അര്‍ഹനാണെന്ന് അദ്ദേഹം പറയുന്നു. നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡനെ കുറിച്ച് അദ്ദേഹം നിരീക്ഷിക്കുന്നത് ഇങ്ങനെ; ‘മാന്യന്‍. പ്രതീക്ഷിച്ചത് കിട്ടിയില്ല എങ്കില്‍ മുഷിഞ്ഞേക്കാം’.

സോണിയാ ഗാന്ധിയെ കുറിച്ച് ഒബാമ ഓര്‍ക്കുന്നത് ഇങ്ങനെയാണ്; ‘ചാര്‍ലി ക്രിസ്റ്റ്, റാം ഇമ്മാനുവല്‍ തുടങ്ങിയ സുന്ദരന്മാരെ കുറിച്ച് നമ്മള്‍ പറഞ്ഞു. എന്നാല്‍ സോണിയാഗാന്ധിയുടെ കാര്യത്തില്‍ എന്ന പോലെ ഒന്നോ രണ്ടോ സ്ത്രീകളുടെ സൗന്ദര്യത്തെ കുറിച്ച് മാത്രമേ നാം പറഞ്ഞുള്ളൂ’. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നില്‍ സ്വാധീനമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ഓര്‍മപ്പുസ്തകത്തിന്റെ പ്രസാധകര്‍. ഈയിടെ ന്യൂയോര്‍ക്ക് ടൈംസില്‍ ചിമമന്ദ എന്‍ഗോസി അദിച്ചി അതിന്റെ റിവ്യൂ എഴുതിയിരുന്നു. രണ്ടു വോള്യങ്ങളില്‍ ആയാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ആദ്യത്തേത് നവംബര്‍ 17ന് പ്രകാശിതമാകും.

Test User: