നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് നടന്‍ ദിലീപിന്റെ ചിത്രം ‘രാമലീല’ റിലീസാകുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധി നേരിടുന്ന സമയത്താണ് രാമലീലക്ക് പിന്തുണയുമായി ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ രംഗത്തെത്തുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. എന്നാല്‍ എന്തുകൊണ്ടാണ് രാമലീലയെ പിന്തുണച്ചതെന്ന് മഞ്ജുവാര്യര്‍ വ്യക്തമാക്കുകയാണിപ്പോള്‍.
ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ പറഞ്ഞകാര്യങ്ങളാണ് ഇപ്പോഴും പറയുന്നത്. സിനിമയൊരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമയുടെ ആവശ്യമാണെന്നും നടി പറഞ്ഞു. എല്ലാ സിനിമകളും ഒരു കൂട്ടായ്മയാണ്. ഉദാഹരണം സുജാതയും ഒരു കൂട്ടായ വര്‍ക്കാണ്. എല്ലാ സിനിമകള്‍ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണമെന്നാണ് ആഗ്രഹം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ രാമലീലക്ക് പിന്തുണ നല്‍കിയതും നല്ല ഉദ്ദേശത്തോടുകൂടിയാണെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
സിനിമ റിലീസ് ചെയ്ത വേളയില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവും രാമലീലക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാമലീലക്കുള്ള പിന്തുണ മഞ്ജുവിന്റെ പിന്തുണ വ്യക്തിപരമാണെന്നായിരുന്നു നടി രമ്യാനമ്പീശന്റെ പ്രതികരണം.