റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കണമെന്ന് മണിപ്പൂര്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് യാത്രയ്ക്ക് രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററിൽ യാത്ര തുടരാൻ തീരുമാനിച്ചു.മൊയ്‌റാങ്ങിലേ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഹെലികോപ്റ്ററിൽ പോകുന്നത്.ഇന്നലെ അനുമതി ലഭിക്കാത്തത് മൂലം സന്ദര്‍ശിക്കാന്‍ കഴിയാത്ത ക്യാമ്പുകളിലാകും രാഹുല്‍ ഇന്ന് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.ഇന്നലെ രാഹുല്‍ ഗാന്ധി ഇംഫാലിലുള്ളപ്പോഴും മണിപ്പൂരിൽ ഏറ്റുമുട്ടല്‍ നടന്നു. രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് കലാപം നടക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.
ഹെലികോപ്റ്ററില്‍ യാത്ര തുടർന്ന് രാഹുൽ ; കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും
Tags: manipurclashrahulgandhi