Categories: indiaNews

മണിപ്പൂരിൽ നോക്കു കുത്തികളായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ; പുതിയ അക്രമ സംഭവങ്ങളിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 6 പേർ

മണിപ്പൂരിലെ രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും മാരകമായ ദിവസങ്ങളിലൊന്നായിരുന്നു ശനിയാഴ്ച. സംഘർഷം രൂക്ഷമായ മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അച്ഛനും മകനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മുതൽ ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തി പ്രദേശങ്ങളിൽ ഒരു ദിവസം നീണ്ടുനിന്ന ആക്രമണങ്ങളിൽ 16 ഓളം പേർക്ക് പരിക്കേറ്റു.ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലെ പല സ്ഥലങ്ങളിലും ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പിൽ പകൽ മുഴുവൻ മോർട്ടാർ, ഗ്രനേഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഗോളിൽ അജ്ഞാതരായ ജനക്കൂട്ടം വീടുകൾ കത്തിച്ചു.സംസ്ഥാനത്തെ ക്രമസമാധാന നില അനുദിനം വഷളാകുമ്പോഴും കാര്യമായ ഇടപെടലുകൾ നടത്താതെ നോക്കുകുത്തികളാവുന്ന അവസ്ഥയിലാണ് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകൾ.

 

webdesk15:
whatsapp
line