ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനാവാത്ത മണിപ്പുരിൽ കനത്ത ജാഗ്രത തുടരുന്നു. ഇംഫാലിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൊബൈൽ- ഇന്റർനെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി. സംഘർഷാവസ്ഥ മുൻനിർത്തി സൈനിക വിന്യാസങ്ങളിൽ കൂടുതൽ ഏകോപനം നടത്താൻ തീരുമാനമായി. സംഘർഷ സാധ്യതയുള്ള ജില്ലകളുടെ ചുമതല കരസേന, അർധസൈനിക വിഭാഗങ്ങളിൽ ഓരോ വിഭാഗങ്ങൾക്കായി നൽകും.. കലാപം തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് ഈ മാസം എട്ടു വരെ അവധി പ്രഖ്യാപിച്ചു. ഇതിനിടെ രാഹുൽ ഗാന്ധി സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മണിപ്പൂരിലെ ജനങ്ങളുടെ അവസ്ഥ വേദനാജനകമാണെന്ന് രാഹുൽ പ്രതികരിച്ചു.മണിപ്പുരിലെ കണ്ട കാഴ്ചകൾ ഹൃദയം തകർക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു