X

മണിപ്പൂര്‍ സംഘര്‍ഷം; പ്രധാനമന്ത്രി ഇടപെടണമെന്ന് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യൻ കൗണ്‍സില്‍

മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.ആക്രമണങ്ങളും സംഘര്‍ഷങ്ങളും നാളുകളായി തുടരുന്നത് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ക്ക് നാണക്കേടാണെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. വടക്കു കിഴക്കന്‍ ഇന്ത്യയിലെ 55 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൂട്ടായ്മയാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍.

പള്ളികളും കെട്ടിടങ്ങളും ഉള്‍പ്പടെയുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ജനങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനായി വിന്യസിച്ചിരിക്കുന്ന സുരക്ഷാ വിഭാഗത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും കൗണ്‍സില്‍ കത്തില്‍ ആവശ്യപ്പെട്ടു നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ റമെംഗ്ലിയാന പ്രസിഡന്റ് റവ. ആര്‍ ലാല്‍നുന്‍സിറ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

webdesk15: