X

മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് നാട്ടുകാർ ; ഏറ്റുമുട്ടൽ ഒഴിവാക്കാൻ പ്രക്ഷോഭകാരികളെ മോചിപ്പിച്ചു

മണിപ്പൂരിൽ പ്രക്ഷോഭകാരികളെ പിടികൂടിയ സൈനിക സംഘത്തെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ആളുകളുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ സൈന്യം ഇവരെ മോചിപ്പിച്ചു.12 പ്രക്ഷോഭകാരികളെയാണ്സൈന്യം വിട്ടയച്ചത്.സ്ത്രീകളടക്കം 1500ഓളം പേരാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. സ്ത്രീകൾ നയിച്ച വലിയൊരു സംഘത്തിന് നേരെ ബല​പ്രയോഗം നടത്തിയാൽ മരണമുൾപ്പടെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇത് മുന്നിൽകണ്ടാണ് മെയ്തേയി വിഭാഗത്തിൽപ്പെട്ട 12 പേരെ മോചിപ്പിക്കാൻ തീരുമാനിച്ചതെന്നും സൈന്യം അറിയിച്ചു.

ഇംഫാലിലെ ഇത്തം ഗ്രാമത്തിൽ, സൈന്യം നടത്തിയ ഓപ്പറേഷനിൽ, കെ‌വൈ‌കെ‌എൽ വിമത ഗ്രൂപ്പിലെ 12 കേഡർമാരെയാണ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുത്തു. ഇവരോടൊപ്പം മടങ്ങുന്ന വഴിയിലാണ് ഗ്രാമത്തലവന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ 1500 പേരടങ്ങുന്ന ജനക്കൂട്ടം സൈന്യത്തെ തടഞ്ഞു നിർത്തിയത് .

webdesk15: