X
    Categories: indiaNews

മണിപ്പൂർ സംഘർഷത്തെ അപലപിച്ച് കത്തോലിക്കാ സഭ ; ‘ക്രിസ്ത്യൻ ദേവാലയങ്ങൾക്കെതിരായ അക്രമം ഞെട്ടിക്കുന്നത്’

മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. ‘ക്രിസ്ത്യൻ ദേവാലയങ്ങൾക്കെതിരായ അക്രമം ഞെട്ടിക്കുന്നതാണെന്നും സാഹചര്യം ഇപ്പോഴും ആശങ്കജനകമായി തുടരുകയാണെന്നും സിബിസിഐ പറ‍ഞ്ഞു.മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കിയതായും നിരവധി പേര്‍ പലായനം ചെയ്തതായും സമാധാനം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

നേരത്തെ മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രം​ഗത്തെത്തിയിരുന്നു. ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നതെന്നും . ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംഘർഷം തുടരുന്ന മണിപ്പൂരിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ് എന്നീ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.സംഘർഷ മേഖലകളില്‍ നിന്നും സൈന്യം 13000 പേരെ മാറ്റിപ്പാർപ്പിച്ചു.അതിർത്തി മേഖലകളിലുള്ള ആയിരത്തലധികം പേര്‍ അസമിലേക്ക് പലായനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്

 

webdesk15: