X
    Categories: indiaNews

മണിപ്പൂർ കലാപം: ആഭ്യന്തര മന്ത്രി രാജിവെച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്

മണിപ്പൂർ കലാപം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കി ബിജെപി, സംസ്ഥാനത്തെ സമാധാനം തകർത്തുവെന്ന് കോൺഗ്രസ് വിമർശിച്ചു. പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള നീക്കമാണ്.ഇപ്പോഴത്തെ കലാപങ്ങൾക്ക് കാരണം. ഗോത്ര വിഭാഗങ്ങള്‍ ഇതിനെ എതിർത്ത് പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സംഘർഷങ്ങൾ തുടങ്ങിയത്. കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികൾ തകർത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്.

webdesk15: