X

മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കി യൂത്ത് ലീഗ്

മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കി യൂത്ത് ലീഗ്. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു.

യൂത്ത് ലീഗ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ഇന്നലെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍ നിന്നും വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നത്. ആയതിനാല്‍ മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു.

webdesk11: