Categories: indiaNews

മണിപ്പൂര്‍ യുവതികള്‍ ബലാത്സംഗത്തിനിരയായത് രാജ്യത്തെ ‘ഏറ്റവും മികച്ച’ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്

മണിപ്പൂരില്‍ യുവതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്റ്റേഷനില്‍ മുന്‍പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തല്‍. ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും സ്റ്റേഷനില്‍ നിന്ന് കൃത്യമായി നടപടി ഉണ്ടായില്ല എന്ന ആക്ഷേപം ഉയരുകയാണ്. ഇംഫാല്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. അതേസമയം ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നത് രാജ്യത്ത് 2020 ല്‍ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട നോങ്‌പോക് സെക്മായി പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയാണ്.

നഗ്‌നനായി യുവതികളെ നടത്തി ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലി സ്ഥലത്തുനിന്ന് വലിച്ച് ഇറക്കി കൂട്ടം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്നാണ് വെളിപ്പെടുത്തല്‍. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയാണ് കൂട്ട ബലാല്‍സംഗവും നടന്നത് എന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പരാതി കൊടുത്തെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

webdesk11:
whatsapp
line