മണിപ്പൂര്‍ വിഷയത്തില്‍ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭ്യര്‍ഥന അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു. ബുധനാഴ്ച 11.30ന് കൂടിക്കാഴ്ച നടത്താമെന്ന് മുര്‍മ്മു വ്യക്തമാക്കി.
മണിപ്പൂരിലെ സംഘര്‍ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും സജീവമായി തന്നെ പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് രാഷ്ട്രപതി കൂടിക്കാഴ്ചക്ക് സമയം നല്‍കിയിരിക്കുന്നത്. ജൂലൈ 20ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത് മുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് പലതവണ സ്തംഭിച്ചിരുന്നു.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ദ്രൗപതി മുര്‍മ്മുവിനെ കാണുന്നത്. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’യിലെ എം.പിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. മണിപ്പൂര്‍ കലാപം ബി.ജെ.പിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.