അഗ്ര: മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തിന് താജ്മഹലില്‍ വിലക്കേര്‍പ്പെടുത്തിയ സിആര്‍പിഎഫ് നടപടിയില്‍ പുരാവസ്തു വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇംഫാലിലെ കേന്ദ്ര കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പൗരത്വ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്ന് നിലപാട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. മണിപ്പൂര്‍ സ്വദേശികളാണെന്നു പറഞ്ഞിട്ടും കാഴ്ചയില്‍ വിദേശികളോട് സാമ്യമുണ്ടെന്നു പറഞ്ഞാണ് ഇവരെ സിആര്‍പിഎഫ് തടഞ്ഞു വച്ചത്. വര്‍ഗവിവേചനം കാട്ടുകയാണെന്നു പരാതി നല്‍കിയ ഇവരെ പൊലീസ് ഇടപെട്ടു താജ്മഹലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോളജ് ഐഡന്ററി കാര്‍ഡും വിനോദയാത്ര സംബന്ധിച്ച കോളജിന്റെ ഔദ്യോഗിക രേഖകളും കാണിച്ചെങ്കിലും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് തന്നെ ഹാജരാക്കണമെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നു മൊഴിയെടുക്കുമെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായും പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു.