X

മണിപ്പൂര്‍ കലാപം; ഏറ്റെടുക്കാന്‍ ആളില്ലാതെ 96 മൃതദേഹങ്ങള്‍

ഇംഫാല്‍: മണിപ്പൂരില്‍ നാല് മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറികളില്‍. 96 മൃതദേഹങ്ങളാണ് മോര്‍ച്ചറികളിലുള്ളത്. മെയ് മൂന്ന് മുതല്‍ നടക്കുന്ന കലാപത്തില്‍ ഇതുവരെ 189 പേരാണ് കൊല്ലപ്പെട്ടത്. 1,118 പേര്‍ക്ക് പരിക്കേറ്റു. 33 പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 60,000 പേര്‍ ഭവന രഹിതരായി.

കുറഞ്ഞത് 5,172 തീവയ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കലാപത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിതിവിവരണ കണക്കുക ള്‍ വ്യക്തമാക്കുന്നു. 4,786 വീടുകളും 386 ആരാധനാലയങ്ങളും കത്തിച്ചു. 5,668 ആയുധങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ 1,329 എണ്ണം സുരക്ഷാ സേന കണ്ടെടുത്തു. 15,050 വെടിമരുന്നുകളും 400 ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. 360 അനധികൃത ബങ്കറുകള്‍ നശിപ്പിച്ചു. ഇംഫാല്‍-ചുരാചന്ദ്പൂര്‍ റോഡില്‍ ഒരു കിലോമീറ്ററോളം വരുന്ന ഫൗഗക്ചാവോ ഇഖായ്, കാങ്‌വായ് ഗ്രാമങ്ങള്‍ക്കിടയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ വ്യാഴാഴ്ച നീക്കം ചെയ്തിരുന്നു.

webdesk11: