പ്രതിപക്ഷ കക്ഷി സഖ്യം നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് മണിപ്പൂര്‍ വിഷയത്തിലെ ആശങ്ക അറിയിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്താന്‍ സമ്മര്‍ദം ചെലുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
31 പ്രതിപക്ഷ കക്ഷിനേതാക്കള്‍ പങ്കെടുത്ത സന്ദര്‍ശനത്തില്‍ മോദിയോട് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടാനും നിവേദനത്തില്‍ ആശ്യപ്പെട്ടു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ അവരെ ധരിപ്പിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഹരിയാന പ്രശ്‌നത്തിലും രാഷ്ട്രപതിയുടെ ശ്രദ്ധ ക്ഷണിച്ചതായി നേതാക്കള്‍ അറിയിച്ചു. നിവേദനം പഠിച്ച് നടപടിയെടുക്കാമെന്ന് പറഞ്ഞതായി ഖാര്‍ഗെ അറിയിച്ചു.