X

മണിപ്പുര്‍; പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭ നിര്‍ത്തിവെച്ചു

മണിപ്പുരിലെ കലാപത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ചോദ്യോത്തരവേളയ്ക്ക് ശേഷം ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ പറഞ്ഞുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ഹ്രസ്വ ചര്‍ച്ച മതിയാകില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ രാജ്യസഭ 12 മണിവരെ നിര്‍ത്തിവച്ചു. ആര് മറുപടി നല്‍കണമെന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. പുറത്ത് നടത്തിയ പ്രസ്താവന അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

webdesk13: