10.33 am
മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിളക്ക് പരാജയം. മുഖ്യമന്ത്രി ഇബോബി സിങിനെതിരെയായിരുന്നു ഷര്‍മിള മത്സരിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ബിജെപിക്ക് 16 സീറ്റുകളിലും കോണ്‍ഗ്രസിന് 12 സീറ്റുകളിലുമാണ് മേല്‍കൈ. മറ്റുള്ളവര്‍ക്ക് മൂന്നു സീറ്റുകളില്‍ ലീഡ്.
8.44 am
മണിപ്പൂരില്‍ ആദ്യ തരംഗങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. രണ്ടു വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇറോം ഷര്‍മിള പിന്നില്‍.
8.37 am
മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഓരോ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
8.00 am
15 വര്‍ഷമായി അധികാരം നിലനിര്‍ത്തുന്ന കോണ്‍ഗ്രസ് മണിപ്പൂരില്‍ ശക്തമായ മത്സരമാണ് നേരിടുന്നത്. മൂന്നു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തിയ ഒക്രോം ഇബോബി സിങ് തുടര്‍ച്ചയായി നാലാം തവണയും ജയിച്ച് റെക്കോര്‍ഡിടാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.
ബി.ജെ.പി കോണ്‍ഗ്രസിന് ശക്തമായ മത്സരം ഉയര്‍ത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു. ഇറോം ഷര്‍മിളയുടെ പാര്‍ട്ടിയും മത്സര രംഗത്തുണ്ടെങ്കിലും ഫലത്തെ സ്വാധീനിക്കുമോ എന്നത് കണ്ടറിയണം.