X

മറ്റു സംസ്ഥാനങ്ങളില്‍ നടന്നുവെന്ന് പറഞ്ഞ് മണിപ്പൂര്‍ സംഭവത്തെ നീതീകരിക്കാനാകില്ല: സുപ്രീംകോടതി

മണിപ്പൂരില്‍ നടന്നതുപോലെ മറ്റ് സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. രണ്ട് സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തെക്കുറിച്ചുളള കേസ് കേള്‍ക്കവെയാണ് കോടതിയുടെ തിരുത്ത്. പ്രധാനമന്ത്രി പോലും ഇങ്ങനെ താരതമ്യം ചെയ്തിരുന്നു.
രാജസ്ഥാനിലും ചത്തീസ് ഗഡിലും ബംഗാളിലും സമാനസംഭവങ്ങള്‍ നടന്നുവെന്ന് പറയുന്നതിലര്‍ത്ഥമില്ല. മണിപ്പൂരിലെന്താണ് ചെയ്തതെന്നാണ് പ്രധാനം. രാജ്യത്തെ എല്ലാ പെണ്‍മക്കളെയും സംരക്ഷിക്കാനാകുമോ അതോ ഒരാളെയും സംരക്ഷിക്കില്ലെന്നോ? കോടതി ചോദിച്ചു. കേസ് വാദത്തിനിടെ ഒരു അഭിഭാഷകനാണ് മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നതായി ചൂണ്ടിക്കാട്ടിയത്.

webdesk13: