ഇംഫാല്‍: മണിപ്പൂരില്‍ കലാപം പൊട്ടിപുറപ്പെട്ട് രണ്ട് മാസം പിന്നിട്ടിട്ടും സംഘര്‍ഷം തുടരുന്നു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപുരിലുണ്ടായ വെടിവെപ്പില്‍ മൂന്നു മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. ഖോയ്ജുമന്തബി ഗ്രാമത്തിന് കാവല്‍ നിന്നവരായിരുന്നു ഇവര്‍. പ്രദേശത്ത് നിരവധി തവണ വെടിവെപ്പുണ്ടായെന്നാണ് ഗ്രാമീണവാസികള്‍ പറഞ്ഞു. ഇംഫാല്‍ വെസ്റ്റിലും വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ആളപായം ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികള്‍ സ്ഥാപിച്ച ബങ്കറുകള്‍ സായുധരായ അക്രമികള്‍ ആക്രമിച്ചതായി ബിഷ്ണുപൂര്‍ പൊലീസ് സൂപ്രണ്ട് ഹൈസ്‌നം ബല്‍റാം സിങ് പറഞ്ഞു. പ്രദേശത്ത് ഏകദേശം 50000 പേരാണ് താമസിച്ചിരുന്നത്. കലാപം തുടങ്ങിയതിന് പിന്നാലെ ഭൂരിപക്ഷം ജനങ്ങളും ഗ്രാമം വിട്ടു പോയിരുന്നു.
സുരക്ഷക്കായുള്ള ചില വളണ്ടിയര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഗ്രാമങ്ങളിലുള്ളത്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്ന് മുതല്‍ കുക്കികള്‍ക്ക് സ്വാധീനമുള്ള മലനിരകളില്‍ നിന്നും തങ്ങള്‍ക്ക് നേരെ വെടിവെപ്പുണ്ടാകുന്നുണ്ടെന്നാണ് മെയ്‌തേയ് വിഭാഗത്തിന്റെ പരാതി. തങ്ങളുടെ സുരക്ഷക്കായി കേന്ദ്രസേനയുടെ സഹായം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഖോയ്ജുമന്തബിയിലെ വെടിവെപ്പിനെ തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ കുക്കി ഗ്രാമങ്ങളായ ലാങ്‌സ, ചിംഗ്‌ലാങ്‌മെയി എന്നിവിടങ്ങളിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നാലെ ഗ്രാമീണ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ക്രിസ്ത്യന്‍ പള്ളി തകര്‍ക്കുകയും ചെയ്തതായി ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍. എഫ്) അറിയിച്ചു. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തെയ് വിഭാഗം ഇംഫാല്‍ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്.
ഗോത്രവര്‍ഗക്കാരായ നാഗകളും കുക്കികളും അടങ്ങുന്ന ജനസംഖ്യയുടെ 40 ശതമാനം മലയോര ജില്ലകളിലുമാണ് താമസം. മണിപ്പൂരില്‍ മെയ്‌തെയ്- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ 138 പേര്‍ കൊല്ലപ്പെടുകയും 60,000ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.