മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡര്‍ പറഞ്ഞു. സമാധാനം നിലനില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ സഹകരണവും കൂടുതല്‍ പദ്ധതികളും കൂടുതല്‍ നിക്ഷേപവും കൊണ്ടുവരാന്‍ കഴിയുമെന്നും എറിക് ഗാര്‍സെറ്റി പറഞ്ഞു.
കൊല്‍ക്കത്തയിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ കിഴക്കും, വടക്കു കിഴക്കും, അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യുഎസിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മണിപ്പൂര്‍ വെസ്റ്റിലെ സ്‌കൂളിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കുകി വിഭാഗത്തില്‍ പെട്ട,ഹാങ്‌സോ ഡെബോറ ഡോണ്‍ഗൈച്ചിംഗ് എന്ന 62 കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.