കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ബി.ജെ.പി എം.എല്‍.എയെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. വിമാനമാര്‍ഗം രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റിട്ടുണ്ട്. വുങ് സാഗിന്‍ വാട്ടെയെയാണ് ജനം ആക്രമിച്ചത്. അതിനിടെ ഇംഫാലില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ തല്ലിക്കാന്നതായി പൊലീസ് അറിയിച്ചു. കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഗോത്രസമൂഹങ്ങളായ നാഗമാരും കുക്കികളും ഭൂരിപക്ഷരായ മെയ്‌തേയി വര്‍ഗക്കാരും തമ്മിലാണ് പ്രധാനഅക്രമങ്ങളെങ്കിലും ക്രിസ്തീയവിഭാഗവും അക്രമത്തിന് വിധേയരാകുന്നുണ്ട്. രക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും സായുധരായ കലാപകാരികള്‍ അവരെ ആക്രമിക്കുകയാണ്. ഇതിനകം നൂറോളം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 13000 പേരെ രക്ഷപ്പെടുത്തിയതായി സേന അറിയിച്ചു. അന്താരാഷ്ട്രസമൂഹത്തിന്‍െ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞിട്ടുണ്ട്.
മെയ്‌തേയികളെ പട്ടികവര്‍ക്കാരായി ഉള്‍പെടുത്തരുതെന്നാണ് ഗോത്രവര്‍ഗക്കാരുടെ ആവശ്യം.
ആയിരത്തിലധികം പേരാണ് ഇതിനകം സമീപസംസ്ഥാനമായ ആസാമില്‍ അഭയം പ്രാപിച്ചിട്ടുള്ളത്. ബി.ജെ.പി ഭരണത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതാണ് അനുഭവം. കാലങ്ങളായി വോട്ടുബാങ്കുകളെ വേറിട്ട് പ്രോല്‍സാഹിപ്പിച്ച് പരസ്പരവൈരം വളര്‍ത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനജനത അനുഭവിക്കുന്നത്.
മണിപ്പൂരില്‍ ബി.ജെ.പി എം.എല്‍.എയെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു.
Tags: manipur