മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയച്ചു.
കത്തിലൂടെ മണിപ്പൂരില്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും അമിത് ഷാ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ കത്തും ട്വീറ്ററിലൂടെ അമിത് ഷാ പങ്കുവച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഇന്ത്യയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് അമിത് ഷാ കത്ത് അയച്ചതെന്ന് വളരെ ശ്രദ്ധേയമാണ്.