മണിപ്പൂരിൽ ഉണ്ടായിരിക്കുന്നത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.മണിപ്പൂരിൽ നിന്നു വരുന്ന വിവരങ്ങൾ, വീഡിയോകൾ, ചിത്രങ്ങൾ അങ്ങേയറ്റം ഭീതിതമാണ്. നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെങ്കിൽ അതിനെ ഒരു നിയമ വ്യവസ്ഥയുള്ള രാജ്യമെന്ന് എങ്ങനെ വിളിക്കും? അദ്ദേഹം ചോദിക്കുന്നു.
മണിപ്പൂരിൽ ഉണ്ടായിരിക്കുന്നത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണ്.അതിക്രൂരമായ സംഭവം നടന്ന് രണ്ടു മാസം പിന്നിട്ടപ്പോഴാണ് ലോകത്തെയാകെ ഞെട്ടിച്ച ദൃശ്യങ്ങൾ പുറത്ത് വന്നത്. അപ്പോഴാണ് ഇന്ത്യയുടെ പ്രധാനമന്ത്രി വിവരം അറിയുന്നതത്രെ. എന്തൊരു ദുരന്തമാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ. നിയമപാലകർ മുതൽ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ ക്രൂരതക്ക് ഉത്തരവാദികളാണ്.
ആഴ്ചകളും മാസങ്ങളുമായി മണിപുർ കത്തുമ്പോഴും നോക്കിയിരുന്ന ക്രൂരതയുണ്ടല്ലോ അത് ഈ രാജ്യം ആദ്യം കാണുകയല്ല. ഗുജറാത്തിലും യു.പിയിലും നടന്നതിൻ്റെ തുടർച്ചയാണിത്. ബി.ജെ.പി – സംഘപരിവാർ മനസും പ്രവർത്തനവും ക്രൂരമായ നിസംഗതയും ഈ രാജ്യത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റുകളുടെ ഏറ്റവും ഒടുവിലെ നടുക്കുന്ന ഉദാഹരണമാകുകയാണ് മണിപുർ.എന്നും അദ്ദേഹം പറഞ്ഞു.